Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doubling Of The

Alappuzha

തീ​ര​ദേ​ശ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: അ​നു​മ​തി ത​ന്‍റെ കാ​ല​ത്തെ​ന്ന് എ.​എം. ആ​രി​ഫ്

ആ​ല​പ്പു​ഴ: തീ​ര​ദേ​ശ റെ​യി​ൽ​പ്പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ വി​ഷ​യ​ത്തി​ൽ പ​ര​സ്യ​സം​വാ​ദ​ത്തി​ന് കെ.​സി. വേ​ണു​ഗോ​പാ​ലി​നെ ക്ഷ​ണി​ച്ച് മു​ൻ എം​പി എ.​എം. ആ​രി​ഫ്. മ​റ്റു​ള്ള​വ​ർ പൊ​രു​തി നേ​ടി​യ നേ​ട്ടം സ്വ​ന്തം നേ​ട്ട​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് എം​പി​യെ​ന്നും എ.​എം. ആ​രി​ഫ്, മ​ന്ത്രി പി. ​പ്ര​സാ​ദ്, എം​എ​ൽ​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, എ​ച്ച്. സ​ലാം എ​ന്നി​വ​ർ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന് അ​നു​മ​തി നേ​ടി​യ​തും നി​ർ​മാ​ണം ആ​രം​ഭി​ച്ച​തും താ​ൻ എം​പി​യാ​യി​രു​ന്ന കാ​ല​ത്താ​ണെ​ന്നും "പൊ​രു​തി നേ​ടി​യ വി​ജ​യം' എ​ന്ന പേ​രി​ൽ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം കെ.​സി. വേ​ണു​ഗോ​പാ​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്ല​ക്‌​സ് ബോ​ർ​ഡു​ക​ൾ അ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ൽ എ​ടു​ത്തു മാ​റ്റ​ണ​മെ​ന്നും ആ​രി​ഫ് പ​റ​ഞ്ഞു.

2019ൽ ​പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ​ത്ത​ന്നെ ആ​ല​പ്പു​ഴ തീ​ര​ദേ​ശ റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ശ്ര​മ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. ഇ​തി​നാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ൺ തോ​മ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് റെ​യി​ൽ​വേ ബോ​ർ​ഡി​നു കൈ​മാ​റി. റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഇ​തൊ​രു പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ചു​മ​ത​ല​യും റെ​യി​ൽ​വേ ന​ട​ത്ത​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്തു.

എ​റ​ണാ​കു​ളം-​കു​മ്പ​ളം-595.39 കോ​ടി​യു​ടെ​യും കു​മ്പ​ളം-​തു​റ​വൂ​ർ 802.8 കോ​ടി​യു​ടെ​യും പ്ര​വ​ർ​ത്ത​ന, ഭ​രാ​നു​മ​തി ല​ഭി​ച്ച​ത് 2023 ഏ​പ്രി​ൽ മൂ​ന്നി​നാ​ണ്. അ​തി​നു​ശേ​ഷ​മാ​ണ് തു​റ​വൂ​ർ-​അ​മ്പ​ല​പ്പു​ഴ പാ​ത​യു​ടെ വ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​നു​മ​തി​ക്കാ​യു​ള്ള പ​രി​ശ്ര​മം ന​ട​ത്തി​യ​ത്. അ​തി​ന്‍റെ ഫ​ല​മാ​യി 2024 ഫെ​ബ്രു​വ​രി ഒ​ന്നി​ന് നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ 1000 കോ​ടി വ​ക​യി​രു​ത്തു​ക​യും ഈ ​വ​ർ​ഷം 500 കോ​ടി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.അ​തി​ന്‍റെ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​ക അ​നു​മ​തി​യും കി​ട്ടാ​ൻ സ്വാ​ഭാ​വി​ക​മാ​യും എ​ടു​ക്കു​ന്ന സ​മ​യ​മേ എ​ടു​ത്തി​ട്ടു​ള്ളൂ.

Latest News

Up